Breaking News

1476 കോടി രൂപയുടെ ലഹരിമരുന്ന്; മുഖ്യസൂത്രധാരൻ മൻസൂറെന്ന് ഡിആർഐ


കൊച്ചി: മുംബൈയിൽ1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ മൻസൂർ തച്ചംപറമ്പിലെന്ന് ഡി.ആർ.ഐ. നാല് വർഷമായി മൻസൂർ ലഹരിക്കടത്ത് നടത്തുന്നു. മുംബൈയിൽ ഇറക്കിയ ലഹരിപ്പാക്കറ്റുകൾ ഗോഡൗണിലേക്ക് മാറ്റാൻ നിർദേശം നൽകിയത് മൻസൂറാണെന്നും ഡിആർഐ വ്യക്തമാക്കി.2018 മുതൽ മൻസൂർ ലഹരിക്കടത്ത് നടത്തുന്നുണ്ട്. ഇതിനായി ജോഹന്നാസ്‌ബെർഗിൽ പ്രത്യേക കമ്പനിയും തുടങ്ങി. ലഹരിക്കടത്ത് പ്രധാനമായും മുംബൈ തുറമുഖം വഴിയാണെന്നും കൊച്ചി തുറമുഖവും ഇതിനായി ഉപയോഗപ്പെടുത്തിയെന്നും ഡി.ആർ.ഐ റിപ്പോർട്ടിൽ പറയുന്നുണ്ട്.

46000 ഓറഞ്ചുപെട്ടികള്‍ക്കിടയിലാണ് 320 ലഹരിപ്പെട്ടിയും കടത്താന്‍ ശ്രമിച്ചത്. ഈ പെട്ടി പ്രത്യേക ഗോഡൗണിലേക്ക് മാറ്റാന്‍ വാട്‌സാപ്പ് കോള്‍ വഴി നിര്‍ദേശം നല്‍കിയതും മന്‍സൂറാണ്. അറസ്റ്റിലായ വിജിന്‍ വര്‍ഗീസിന് നിര്‍ദേശം നല്‍കിയതും മന്‍സൂറാണ്. വിവേക് എന്നയാള്‍ വരുമെന്നും ഈ പെട്ടികള്‍ ഇയാള്‍ക്ക് നല്‍കണമന്നുമായിരുന്നു നിര്‍ദേശം.


No comments