Breaking News

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം ബളാൽ ജി.എച്ച്.എസ്.എസിൽ ; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


ബളാൽ: ഒക്ടോബർ 19, 20 തിയതികളിൽ ബളാൽ ഗവ. ഹൈസ്കൂളിൽ നടക്കാനിരിക്കുന്ന ചിറ്റാരിക്കാൽ  ഉപജില്ല ശാസ്ത്രോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ശാസ്ത്രോത്സവ വർക്കിംങ്ങ് ചെയർമാനും പിടിഎ പ്രസിഡന്റുമായ കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്  രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം ബിന്ദു ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. വസന്തകുമാർ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ സന്ധ്യ ശിവൻ, എസ്.എം.സി ചെയർമാർ കെ.കൃഷ്ണൻ , ഫിനാൻസ് കമ്മറ്റി ചെയർമാൻ ഹരീഷ് പി നായർ, സി. ദാമോദരൻ, ജേക്കബ് ഇ.ജെ, ബഷീർ എൽ.കെ  എന്നിവർ സംസാരിച്ചു.

No comments