പരപ്പ ബ്ലോക്ക് തല പാൽ സംഭരണം; ബളാംതോട് ക്ഷീരസംഘത്തിന് പുരസ്കാരം
ബളാംതോട്: പരപ്പ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്കാരം ബളാംതോട് ക്ഷീരസംഘത്തിന് ലഭിച്ചു. രാജപുരത്ത് വെച്ച് നടന്ന ക്ഷീര സംഗമം ചടങ്ങിലാണ് ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ.കെ.എൻ. സെക്രട്ടറി പ്രദീപ് കുമാർ സി.എസ്സ്. എന്നിവർ ചേർന്ന് കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ. എന്നിവരിൽ നിന്നും ഏറ്റുവാങ്ങിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു
No comments