Breaking News

എൻഡോസൾഫാൻ ഇരകളെക്കുറിച്ചു വിവാദ പരാമർശം ; ഉദുമ എംഎൽഎയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് സമരം നടത്തി


എന്‍ഡോസള്‍ഫാന്‍ ഇരകളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉദുമ എംഎല്‍എ അഡ്വ:സി.എച്ച് കുഞ്ഞമ്പുവിന്റെ കാസര്‍കോട്ടെ വീട്ടിലേക്ക് മാര്‍ച്ചും തുടര്‍ന്ന് കുത്തിയിരിപ്പ് സമരവും നടത്തി. ഇവരെ ടൗണ്‍ സിഐ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി. എത്ര കിട്ടിയാലും തികയാത്തത് എംല്‍എയ്ക്കാണെന്നും അല്ലാതെ ആശ്രയമില്ലാത്ത നിരന്തരം ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

No comments