Breaking News

ബാങ്കിന്റെ എ.ടി.എം. തകർത്ത് കവർച്ചചെയ്യാൻ ശ്രമിച്ചയാളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു


കാഞ്ഞങ്ങാട് : ബറോഡ ബാങ്കിന്റെ എ.ടി.എം. തകർത്ത് കവർച്ചചെയ്യാൻ ശ്രമിച്ചയാളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് പാണംകോട്ടെ കെ. മണികണ്ഠനെ (32) ആണ് അറസ്റ്റുചെയ്തത്. ബാങ്കിന്റെ പുതിയകോട്ടയിലെ എ.ടി.എം. കേന്ദ്രത്തിലാണ് കവർച്ചാശ്രമം. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. മെഷീന്റെ താഴത്തെ ഭാഗം കുത്തിപ്പൊട്ടിച്ചിരുന്നു. തുടർശ്രമം പരാജയപ്പെടുകയും ആളനക്കമുണ്ടാകുകയും ചെയ്തതോടെ ഇയാൾ എ.ടി.എം. മുറിയിൽനിന്ന്‌ പുറത്തിറങ്ങി. ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖാ മാനേജർ അരുൺ പ്രകാശിന്റെ പരാതിയിൽ പോലീസ് സി.സി.ടി.വി. ദൃശ്യം പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. മൺകലം വിൽക്കാനെത്തിയ പാലക്കാട് സംഘത്തിലെയാളാണ് പ്രതിയെന്ന് മനസ്സിലാക്കിയ പോലീസ് ഇയാൾ താമസിക്കുന്ന കോട്ടച്ചേരിയിലെ ലോഡ്ജിലെത്തിയാണ് പിടികൂടിയത്.

No comments