Breaking News

അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു


മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ രാജിവെച്ചു. തനിക്കെതിരായ  അവിശ്വാസ പ്രമേയത്തിന്റെ  വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് രിസാന പാർട്ടി ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് വിവരം. പരാജയം ഉറപ്പായ പശ്ചാത്തലത്തിൽ  പാർട്ടി നേതൃത്വം തന്നെയാണ് രാജി ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്.

No comments