വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബളാൽ മണ്ഡലത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി
കൊന്നക്കാട് :മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ 38-)o രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ബളാൽ മണ്ഡലം ഏട്ടാo വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അശോകച്ചാലിൽ നടത്തിയ പുഷ്പാർച്ചനും അനുസ്മരണയോഗവും.മുതിർന്ന കോൺഗ്രസ് നേതാവ് ബാബു അവള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഡാർലിൻ ജോർജ് അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് നേതാവ് തങ്കമണി അടുക്കത്തിൽ സംസാരിച്ചു.വാർഡ് വൈസ് പ്രസിഡന്റ് വിൻസെന്റ് കുന്നോല സ്വാഗതം പറഞ്ഞ ചടങ്ങിൽ സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല നന്ദി പറഞ്ഞു.വള്ളിക്കടവിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി.വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജോമോൻ പിണക്കാട്ട് പറമ്പിൽ യോഗത്തിൽ ആദ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് കെ എ ചാക്കോ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡി സി സി അംഗം എൻ ഡി വിൻസെന്റ് അനുസ്മരണ പ്രഭാഷണം നടത്തി. ടോമി കിഴക്കനാത്ത്, മധു, മോഹനൻ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അമൽ പാരത്താൽ നന്ദി പറഞ്ഞു.
No comments