Breaking News

ഒടയംചാൽ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി


ഒടയംചാൽ : ഒടയംചാൽ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ അഹിംസയിലൂടെ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച് ലോകത്തിന് തന്നെ വെളിച്ചമായി മാറിയ നമ്മുടെ രാഷ്ട്രപിതാവിൻ്റെ ജന്മദിനം ഒടയംചാൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി,  ബളാൽ ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ ചക്കിട്ടടുക്കം,മേഖല പ്രസിഡണ്ട് ഇസഹാഖ് ഒടയംചാൽ, വാർഡ് പ്രസിഡണ്ട് വിനോദ് വെട്ടംതടത്തിൽ, അശോക് കുമാർ കുളത്തുംങ്കാൽ,ഷെല്ലി ജോസഫ്, അനൂപ് പാക്കം, ഷൈജു നായിക്കയം, വത്സല കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

No comments