Breaking News

നാടിൻ്റെ നിരന്തരമായ ആവശ്യം സഫലമായി പ്രിയദർശിനി സോഷ്യോ കൾചറൽ ഫോറം പരപ്പയിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു



പരപ്പ: പരപ്പ പെട്രോൾ പമ്പിന് സമീപം,വളവും കയറ്റവും ചേരുന്ന അപകട സാധ്യതാ മേഖലയിൽ പരപ്പ പട്ളത്ത് ഫ്യൂവൽസിന്റെ സഹകരണത്തോടെ, പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പ സ്ഥാപിച്ച കോൺവെക്സ് മിറർ നാടിനു സമർപ്പിച്ചു. പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക്, കയറ്റം കയറിവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതിനാൽ അപകട സാധ്യത വളരെ കൂടിയ പ്രദേശമാണിത്. ടാക്സി ഡ്രൈവർമാർ അടക്കമുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം ഈ ഉദ്യമത്തിന് മുൻകൈയെടുത്തത്. ഈ ഭാഗത്ത് റോഡിലേക്ക് തള്ളി നിന്നിരുന്ന കാടും കഴിഞ്ഞദിവസം പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം വളണ്ടിയർമാർ വെട്ടി വൃത്തിയാക്കിയിരുന്നു. ഫോറം ഭാരവാഹികളായ ശരത് ചന്ദ്രൻ,ശബരി രാജ്,മഹേഷ് കുമാർ,സിജോ പി ജോസഫ് പ്രശാന്ത് പരപ്പ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,ചന്ദ്രൻ കളിങ്ങോൻ,ശ്രീരാജ് മുണ്ടാത്ത്,അഭിലാഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

No comments