Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സെക്കന്ററിതല പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം 7ന്


വെള്ളരിക്കുണ്ട് : പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ എല്ലാ പഞ്ചായത്തിലും നടന്നു വരുന്നുണ്ട്. ഒരു മാസം കുറഞ്ഞത് 17 ദിവസം ഗൃഹസന്ദർശനത്തിലൂടെയാണ് പ്രധാനമായും ഇത് സാധ്യമാക്കുന്നത്. പാലിയേറ്റീവ് കെയർ നഴ്സും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഇതിൽ പങ്കെടുക്കുന്നു. എന്നാൽ ഇവർക്ക് സാധ്യമാകാത്ത സങ്കീർണ്ണ പരിചരണം നൽകാനാണ് സെക്കണ്ടറി പാലിയേറ്റീവ് കെയർ ടീം സന്ദർശനം നടത്തുന്നത്. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ , കരിന്തളം പഞ്ചായത്തു പ്രാദേശങ്ങളിൽ ഈ യൂണിറ്റ് പരിചരണം നൽകും. സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 7 ന് വൈകിട്ട് 3.30 ന് പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ലക്ഷ്മി നിർവഹിക്കും. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം അധ്യക്ഷത വഹിക്കും.

No comments