തളിപ്പറമ്പ് സ്വദേശി കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
പത്തനംതിട്ട: കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. കോട്ടയം വൈക്കം സ്വദേശിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തനിക്ക് ലഭിച്ച ഭാഗ്യമാണ് ശബരിമല മേല്‍ശാന്തിയാകാനുള്ള അവസരമെന്ന് ജയരാമന്‍ നമ്പൂതിരി പ്രതികരിച്ചു. പന്തളം കൊട്ടാരത്തിലെ കൃത്തികേഷ് വര്‍മ്മ, പൗര്‍ണ്ണമി ജി വര്‍മ്മ എന്നീ കുട്ടികളാണ് മേല്‍ശാന്തിമാരെ കണ്ടെത്താന്‍ നറുക്കെടുത്തത്.
No comments