പുഴക്കടവിൽ ചീങ്കണ്ണിയെ കണ്ടതായി നാട്ടുകാർ ; വനം വകുപ്പ് എത്തി ഉടുമ്പിനെ പിടികൂടി
നീലേശ്വരം : തട്ടാച്ചേരി. കടവിനു സമീപം ഞായർ സന്ധ്യയോടെ ചീങ്കണ്ണിയെ കണ്ടതായി നാട്ടുകാർ. വനം വകുപ്പുകാരെത്തി തപ്പിയപ്പോൾ കിട്ടിയത് മുതല പോലൊരു ഉടുമ്പ്.
കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം ജീവനക്കാരനായ വിജേഷ് മടിക്കൈ, റസ്ക്യു ടീം അംഗങ്ങളായ സജിത്ത് നീലേശ്വരം, സുനിൽ കോട്ടപ്പാറ എന്നിവർ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് കൂറ്റൻ ഉടുമ്പിനെ കണ്ടെത്തിയത്. തുടന്ന് ഇതിനെ പിടികൂടി പരപ്പ റിസർവ് വനത്തിൽ വിട്ടു. അഞ്ചടിയോളം നീളവും പതിനഞ്ചു കിലോയോളം തുക്കവുമുണ്ടായിരുന്നു ഉടുമ്പിനെ പിടി കൂടിയത് നാട്ടുകാർക്കും ആശ്വാസമായി.
മൂന്നു മാസം മുമ്പ് കാര്യങ്കോടു പുഴയിൽ ചീങ്കണ്ണിയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. ഇതേ ഉടുമ്പുതന്നെയാവാം അന്ന് കണ്ടതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
No comments