Breaking News

ഇസ്രായേലിൻ്റെ മണ്ണിൽ നവരാത്രി ഉത്സവത്തിന് മോഹിനിയാട്ടം അവതരിപ്പിച്ച് കാഞ്ഞങ്ങാടെ നർത്തകി ദീപാ പ്രശാന്ത്


രാജപുരം: നവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് ഇസ്രേയേലിൽ യേശുദേവന്റെ നാട്ടിൽ ഗുജറാത്ത് ഓർഗനൈസേഷൻ & ഇസ്രേയേൽ ജനതയും കൂടി നടത്തിയ നവരാത്രി ദസറ പ്രോഗ്രാം ഒക്ടോബർ 7 ന് നദാനിയ “St Ort 1 Netanya

Azortasiya old “ ഓഡിറ്റോറിയത്തിൽ വച്ച് മോഹിനിയാട്ടത്തോടെ ആരംഭിച്ചു.

മോഹിനിയാട്ടം അവതരിപ്പിച്ചത് കാഞ്ഞങ്ങാടെ നർത്തകി ദീപ പ്രശാന്താണ്. കാഞ്ഞങ്ങാട്, രാജപുരം, എന്നീ സ്ഥലങ്ങളിൽ നൃത്താഞ്ജലി നൃത്തവിദ്യാലയം ഡയറക്ടർ ആയിരുന്നു ദീപ. കേരളത്തിൽ ഇന്ത്യൻ ടൂറിസം പ്രോഗ്രാമുകൾ ചെയ്ത് വരുന്നുണ്ട് ഈ അനുഗ്രഹീത കലാകാരി. ഇസ്രേയലിൽ ഒരു ഓൺലൈൻ ഡാൻസ് ക്ലാസും ആരംഭിച്ചിട്ടുണ്ട്. മോഹിനിയാട്ടം ഇസ്രേയേൽ ജനതയ്ക്ക് ഒരു നവ്യാനുഭവമായി . 700 ഓളം ആളുകൾ പങ്കെടുത്തു. മോഹിനിയാട്ടത്തെ തുടർന്ന് ഗുജറാത്തിലെ കലാകാരികൾ അവതരിപ്പിച്ച തനത് നൃത്ത ഇനങ്ങളും നടന്നു.

No comments