Breaking News

എംഡിഎംഎ കടത്ത്; പെരിയാട്ടടുക്കം റിയാസും ഭാര്യയും നീലേശ്വരം പോലീസിന്റെ പിടിയിൽ


കാസര്‍കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവും ഭാര്യയും പിടിയിലായി. കാസര്‍കോട് പള്ളം സ്വദേശി ടിഎച്ച് റിയാസ് എന്ന പെരിയാട്ടടുക്കം റിയാസ്(40), ഇയാളുടെ ഭാര്യ കൂത്തുപറമ്പിലെ സുമയ്യ(35) എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചുപറി, മയക്കുമരുന്ന് കടത്തുള്‍പ്പെടെ കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ 50ല്‍പരം കേസുകളില്‍ പ്രതിയാണ് റിയാസ്. ഒരു വയസ്സുള്ള കുഞ്ഞുമാണ് ഇവര്‍ മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

നവംബര്‍ 25ന് രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടപ്പുറത്ത് നിന്നാണ് യുവാവിനെയും ഭാര്യയെയും പിടികൂടിയത്. വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും 5.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ശ്രീഹരി, എസ്‌ഐ ശ്രീജേഷ്, പൊലീസ് ഓഫീസര്‍മാരായ ശൈലജ, മഹേഷ്, മനു, അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

No comments