Breaking News

വിവിധ മത്സരങ്ങളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ പെരിയങ്ങാനം ജി.എൽ.പി സ്കൂൾ അനുമോദിച്ചു


പെരിയങ്ങാനം: ജി.എൽ.പി.സ്കൂളിൽ നിന്നും LS.S സ്കോളർഷിപ്പ് നേടിയ അലീന ഷാജിയെയും ചിറ്റാരിക്കൽ ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളെയും സ്കൂളിൽ വെച്ച് അനുമോദിച്ചു Not to Drug കാമ്പയിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ മീനു എന്ന ഹ്രസ്വ ചിത്രവും പ്രദർശിപ്പിച്ചു യോഗം പഞ്ചായത്ത് മെമ്പർ മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.വേണു അദ്ധ്യക്ഷനായി. പ്രാധാന അദ്ധ്യാപിക രാജി ടീച്ചർ , ജോമിൻ ജോർജ്ജ്, മിഥില ടീച്ചർ. വി നാരായണൻ , ജീന പി. എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രുതി. എസ് നായർ നന്ദിയും പറഞ്ഞു.







No comments