Breaking News

ഭീമനടി - ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയവസ്ഥ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 25 ന് ഭീമനടി മുതൽ നർക്കിലക്കാട് വരെ മനഷ്യചങ്ങല തീർക്കും


ഭീമനടി - ചിറ്റാരിക്കാൽ ഭീമനടി റോഡിൻ്റെ ശോചനീയവസ്ഥ   സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 25 ന് ഭീമനടി മുതൽ നർക്കിലക്കാട് വരെ മനഷ്യചങ്ങല തീർക്കും.   

മൂന്ന് വർഷമായി ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളും ,വിദ്യാർത്ഥികളും ദുരിതമനുഭവിക്കുകയാണ്.  ഭീമനടി വ്യാപാരഭവനിൽ നാട്ടുകാർ യോഗം ചേരുകയും സംയുക്ത സമര സമിതിക്ക് രൂപം കൊടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നിന് റോഡ്  ഉപരോധം നടത്തി.ഉപരോധ സമരം നടത്തിയ 100 പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ്സെടുത്തിട്ടുണ്ട്.  നല്കിയ വാഗ്ദാനങ്ങൾ ഒന്നും അധികൃതർ പാലിക്കാത്തതിനാലാണ് പ്രത്യക്ഷ  സമരം നടത്തിയത്. മനുഷ്യചങ്ങലയ്ക്ക് മുന്നോടിയായി ഭീമനടി ,മാങ്ങോട് ,നർക്കിലക്കാട് ടൗണുകളിൽ കോർണർ യോഗങ്ങളും സംഘടിപ്പിയ്ക്കുമെന്ന് സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട്  ,  കൺവീനർ സോണി കാരിയ്ക്കൽ എന്നിവർ അറിയിച്ചു.

No comments