Breaking News

ചായ്യോം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന റവന്യു ജില്ല സ്‌കൂൾ കലോൽസവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു


ചായ്യോം : നവ.28 മുതല്‍ ഡിസം.2 വരെ ചായ്യോം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ല സ്‌കൂള്‍ കലോല്‍സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.  കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് ഷൈജമ്മ ബെന്നി ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ധന്യ ,പ്രിന്‍സിപ്പാള്‍ പി.രവീന്ദ്രന്‍ ,ഹെഡ്മാസ്റ്റര്‍ അജയകുമാര്‍ എ ,പി.ടി.എ പ്രസിഡന്റ് കെ.വി.ഭരതന്‍ ,എന്നിവര്‍ സംസാരിച്ചു. സ്റ്റേജ്  പന്തല്‍ സബ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.ബാബു സ്വാഗതവും കണ്‍വീനര്‍ കെ.അനിത നന്ദിയും പറഞ്ഞു.




No comments