Breaking News

വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമയെ വിളിച്ചു തിരിച്ചേൽപ്പിച്ചു മാതൃകയായി ചിറ്റാരിക്കാലിലെ ഡ്രൈവർ


ചിറ്റാരിക്കാൽ : വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമയെ വിളിച്ചു തിരിച്ചേൽപ്പിച്ചു മാതൃകയായി ചിറ്റാരിക്കാലിലെ പൊതുപ്രവർത്തകനും ഡ്രൈവറുമായ ടി ജി ശശീന്ദ്രൻ. 

വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിനിയും തോമപുരം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമായ ശരണ്യ (17) യുടെ 30000 രൂപ വിലവരുന്ന സ്വർണ്ണ മോതിരമാണ്. സ്കൂൾ കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രക്കിടയിൽ ചിറ്റാരിക്കാൽ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചു നഷ്ട്ടപെട്ടത്‌. ടാക്സി ഡ്രൈവറായ ശശീന്ദ്രന് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചു മോതിരം കിട്ടുകയും ആഭരണം നഷ്ടപെട്ട വിവരം ഓൺലൈൻ മാധ്യമമായ മലയോരം ഫ്ലാഷ് റിപ്പോർട്ട്‌ ചെയ്തിരുന്നു അതിൽ കൊടുത്ത ഉടമയുടെ നമ്പറിലേക്ക്  വിളിച്ചറിയിക്കുകയും ചെയ്യുകയായിരുന്നു . അതുപ്രകാരം ഇന്ന് രാവിലെ ചിറ്റാരിക്കാൽ ടൗണിൽ വെച്ചു ശശിന്ദ്രൻ           ആഭരണം ഉടമയായ വിദ്യാർത്ഥിനിക്ക് കൈമാറി. ചിറ്റാരിക്കാൽ കാര സ്വദേശിയായ ശശീന്ദ്രൻ CITU മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റുകൂടിയാണ്.

No comments