ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജലച്ചായ ചിത്ര രചന മത്സരം
ഡിസംബര്‍ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 26ന് ശനിയാഴ്ച ജലച്ചായ ചിത്ര രചന മത്സരം നടത്തുന്നു. വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ്ഗ്, താലൂക്കുകളിലെ കുട്ടികള്‍ക്ക് ഗവ.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗിലും, മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ കുട്ടികള്‍ക്ക് ബി.ഇ.എം.എച്ച്.എസ്.എസ് കാസര്‍കോടും മത്സരം നടത്തും. പങ്കെടുക്കുന്ന കുട്ടികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, വരക്കുവാനുള്ള കളര്‍ എന്നിവ കൊണ്ടുവരണം. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ഡിസംബര്‍ 5ന് ചെമ്മനാട് പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും.
No comments