Breaking News

അപകട ഇൻഷ്വറൻസ് പ്രീമിയം തുക ട്രഷറിയിൽ ഡിസംബർ 31നകം അടയ്ക്കണം


സംസ്ഥാന ഇന്‍ഷ്വൂറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വൂറന്‍സ് പദ്ധതി 2023 വര്‍ഷത്തേക്ക് സര്‍ക്കാര്‍ പുതുക്കി ഉത്തരവായിട്ടുണ്ട്.  നിലവിലെ ചട്ടങ്ങളുടെ/ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ചേരാന്‍ യോഗ്യരായ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും കേരള സര്‍വ്വീസ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ജീവനക്കാരുടെയും 2023 ലെ വാര്‍ഷിക പ്രീമിയം തുക യഥാക്രമം 850 രൂപ, 600 രൂപ, 500 രൂപ എന്ന ക്രമത്തില്‍ നവംബറിലെ ശമ്പളത്തില്‍ നിന്നും കിഴിവ് നടത്തി ഡിസംബര്‍ 31നകം ട്രഷറിയില്‍ അടയ്ക്കണം. ഇല്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു.

No comments