Breaking News

രുചി വൈഭവങ്ങളുടെ വിസ്മയം തീർത്ത് കരിന്തളം കീഴ്മാല എഎൽപി സ്‌കൂൾ മില്ലറ്റ് പ്രദർശനവും രുചിയറിയലും നടന്നു


കരിന്തളം: കീഴ്മാല  എ. എല്‍. പി. സ്‌കൂളില്‍  ആഗോള മില്ലറ്റ് വര്‍ഷം  2023  ന്റെ ഭാഗമായി     രുചി വൈഭവങ്ങളുടെ വിസ്മയം തീര്‍ത്ത് ''  മില്ലറ്റ് സൂപ്പറാ ''... ഭക്ഷ്യവിഭവപ്രദര്‍ശനവും രുചിയറിയും  സംഘടിപ്പിച്ചു. പരിപാടി കുട്ടികള്‍ക്ക് വേറിട്ടനുഭവമായി. മില്ലറ്റ് വിഭവങ്ങളെ കുറിച്ച് അടുത്തറിയാനും ഇതിന്റെ പോഷകമൂല്യങ്ങളെ പഠിക്കാനും രുചിയറിയാനും കുട്ടികള്‍ക്ക് പരിപാടിയിലൂടെ സാധിച്ചു. അരി, ഗോതമ്പ്, മുത്താറി., ചാമ, തിന  തുടങ്ങിയ  ചെറുധാന്യങ്ങള്‍  ഉപയോഗിച്ച് കുട്ടികളും അധ്യാപകരും  വീടുകളില്‍ നിന്ന്   ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങള്‍  ഉപയോഗിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മുത്താറികൊണ്ടുള്ള പായസം, കുറുക്ക്, ദോശ, ഇഡ്ഡലി, ഹല്‍വ, ലഡു.ഇലയട, ഗോതമ്പ് ലഡു, കേക്ക്. ഉണ്ട, ഉപ്പുമാവ്,പൂരി ഇലയട, കട്‌ലറ്റ് അരി വിഭവങ്ങളായ അരിയുണ്ട, മടക്കുവട,ഓട്ടട, ഇലയട, റവ കേസരി, ഉപ്പുമാവ് പുട്ട്, ചാമയരി ചോറ്, തുടങ്ങിയവയൊക്കെ  പ്രദര്‍ശനത്തില്‍  സ്ഥാനം  പിടിച്ചു.  പ്രദര്‍ശനത്തിനുശേഷം നടന്ന രുചിമേളയില്‍  കുട്ടികള്‍  കൂട്ടുകാര്‍ കൊണ്ടുവന്ന വിഭവങ്ങള്‍  പങ്കിട്ടു കഴിച്ചത്  വേറിട്ട അനുഭവമായി. പുത്തനറിവു നേടിയ സന്തോഷത്തിലാണ് കുട്ടികള്‍ .പ്രധാനാധ്യാപിക എന്‍. എം. പുഷ്പലത, അധ്യാപികമാരായ രജനി. കെ. വി, വത്സല. കെ, ജയലക്ഷ്മി. എം. കെ. ശാരീമ, മദര്‍ പി ടി എ  പ്രസിഡന്റ് സരിത. ഇ , സുകേശന്‍. കെ പി വി. ബാലകൃഷ്ണന്‍. ടി. എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം  നല്‍കി

No comments