കൊന്നക്കാടിന് കൗതുകമായി ഉയരങ്ങൾ കീഴടക്കാൻ മത്സരിച്ച് മെസിയുടെയും നെയ്മറിന്റെയും കൂറ്റൻ കട്ട്ഔട്ട് കൊന്നക്കാട് സ്ഥാപിച്ച നെയ്മർ കട്ട്ഔട്ട് മലയോരത്തെ ഏറ്റവും വലുതെന്ന് അവകാശവാദം
കൊന്നക്കാട് : കാൽ പന്ത് കളിയുടെ ആവേശത്തിലേക്ക് ലോകം അലിഞ്ഞു ചേരുമ്പോൾ തങ്ങളുടെ ഇഷ്ട താരങ്ങളുടെ കൂറ്റൻ ഫ്ളക്സുകൾ സ്ഥാപിച്ച് കൊന്നക്കാടെ ബ്രസീൽ, അർജന്റീന ഫാൻസ്. മാനം മുട്ടെയുള്ള നെയ്മറിന്റെ ഫ്ലെക്സ് സ്ഥാപിച്ച് ഉയരത്തിൽ ഒന്നാമതാണെന്ന് ബ്രസീൽ ഫാൻസ് അവകാശപ്പെടുന്നു. ആരാധകാരുടെ എണ്ണത്തിൽ തങ്ങളാണ് ഉയരത്തിലെന്ന് അർജന്റീന ഫാൻസും വ്യക്തമാക്കി.തങ്ങൾ സ്ഥാപിച്ച ഫ്ലെക്സ് മറ്റു രാജ്യങ്ങളുടെ ഫാൻസ് നും പ്രചോദനം നൽകി എന്നതിൽ സന്തോഷം ഉണ്ടെന്നും അർജന്റീന ഫാൻസ് വ്യക്തമാക്കി.ഫ്ലെക്സുകൾ ആര് സ്ഥാപിച്ചാലും കപ്പ് നേടുന്ന ഫ്ലെക്സ് തങ്ങൾ ആയിരിക്കും സ്ഥാപിക്കുന്നതെന്ന് ഒരു പോർച്ചുഗൽ ആരാധകൻ പറഞ്ഞു. മലയോരത്തെ കായിക പ്രേമികൾക്ക് ഇനി ഊണും ഉറക്കവും ഇല്ലാത്ത ദിനങ്ങൾ ആയിരിക്കും എന്ന് ഫുട്ബോൾ ആരാധകരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തം..ഫുട്ബോൾ പ്രേമികൾ സംയുക്തമായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ്കളും മലയോരത്ത് സജീവമാണ്. സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരും വിദേശത്ത് ഉള്ളവരും ഇത്തരം കൂട്ടായ്മകളിൽ സജീവമാണ്.
No comments