Breaking News

5 വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ പനത്തടിയിലെ പ്രതിക്ക് ശിക്ഷ വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പ്രതിക്ക് വിധിച്ചത് 8 വർഷം തടവും 35000 രൂപ പിഴയും


രാജപുരം: 5 വയസ്സ്  പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിക്ക് 8 വർഷം  കഠിന  തടവും  35000 രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 4 മാസം  സാധാരണ തടവും  ശിക്ഷ വിധിച്ചു. 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാക്രമണത്തിന്  വിധേയമാക്കിയ  കേസ്സിലെ പ്രതിയായ പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി കെ.എൻ ബാബു (59) വിനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി.സുരേഷ് കുമാർ  ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 354(A)(1)(i) പ്രകാരം 3 വർഷം  കഠിന  തടവും  10,000 രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 മാസം  സാധാരണ തടവും, പോക്സോ ആക്ട് 10 r/w 9(m) പ്രകാരം 5 വർഷം  കഠിന  തടവും  25,000 രൂപ  പിഴയും, പിഴ  അടച്ചില്ലെങ്കിൽ 3 മാസം  സാധാരണ തടവും  ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ  മതി. രാജപുരം  പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസ്സിന്റെ ആദ്യാന്വേഷണം നടത്തിയത്  അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.രാജീവൻ്റെയും, തുടർന്നുള്ള  അന്വേഷണം  നടത്തി  കോടതിയിൽ  പ്രതിക്കെതിരെ  കുറ്റപത്രം  സമർപ്പിച്ചത്  അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന  രഞ്ജിത്ത് രവീന്ദ്രനും ആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ പി.ബിന്ദു ഹാജരായി




No comments