ക്ഷേത്രജീവനക്കാരുടെ പഞ്ചായത്ത് കൺവെൻഷൻ വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വെച്ച് നടന്നു
വെള്ളരിക്കുണ്ട് : ക്ഷേത്രജീവനക്കാരുടെ പഞ്ചായത്ത് കൺവെൻഷൻ വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വെച്ച് നടന്നു. മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സംസ്ഥാന ട്രഷർ യു തമ്പാൻനായർ ഉൽഘാടനം ചെയ്തു.എം കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു.ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ ക്ഷേത്രജീവനക്കാരെയും ഉൾപ്പെടുത്തി യോഗം നടത്താൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി സദാനന്ദൻ സംസാരിച്ചു.
പ്രസിഡണ്ടായി വിനു കൊന്നക്കാട് ,സെക്രട്ടറി അനിൽകുമാർ മാലോം എന്നിവരെ യോഗം തിരഞ്ഞെടുത്തു.

No comments