Breaking News

ശിശുദിനം കുഞ്ഞുങ്ങൾക്കൊപ്പം ആഘോഷമാക്കി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പ


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം പ്രതിഭാനഗർ, മാളൂർകയം,പട്ളം അംഗനവാടികളിലെ കുഞ്ഞുങ്ങൾക്കൊപ്പം  പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം ആഘോഷിച്ചു. അങ്കണവാടി വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും പായസവും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചിത്രവും ഫോറം പ്രവർത്തകർ വിതരണം ചെയ്തു. കുഞ്ഞുങ്ങൾക്കും, രക്ഷിതാക്കൾക്കും അങ്കണവാടി അധ്യാപകർക്കുമൊപ്പം ശിശുദിന റാലിയിലും ഫോറം വളണ്ടിയേഴ്സ്  പങ്കുചേർന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ മൂല്യങ്ങളും പുരോഗമനാശയങ്ങളും  പുതുതലമുറയ്ക്ക് പകർന്നു നൽകുന്നത് മതനിരപേക്ഷതയും ജനാധിപത്യ ബോധ്യങ്ങളും ഉള്ള ഒരു സമൂഹം വളർന്നുവരുന്നതിന് ഉപകരിക്കുമെന്ന് ഫോറം പ്രവർത്തകർ അഭിപ്രായപ്പെട്ടു. ശിശുദിനാഘോഷങ്ങൾക്ക് ഫോറം പ്രസിഡണ്ട് ശരത്ചന്ദ്രൻ,സെക്രട്ടറി ശബരി രാജ്, ചന്ദ്രൻ കളിങ്ങോൻ,ബാബു വീട്ടിയടി, അശ്വിൻ ഭാസ്കർ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, സിജോ പി. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments