Breaking News

നിധിതേടുന്നവരും, സാമൂഹ്യ ദ്രോഹികളും നശിപ്പിക്കുന്ന വെള്ളരിക്കുണ്ടിലെ പ്രാചീന ചരിത്രശേഷിപ്പുകൾ


വെള്ളരിക്കുണ്ട് : നിധിതേടുന്നവരും, സാമൂഹ്യ ദ്രോഹികളും ചേർന്ന് നശിപ്പിക്കുന്നത് ഒരു നാടിന്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന മഹാശിലായുഗ കാലഘട്ടത്തിലെ ചരിത്രതിരുശേഷിപ്പുകളെയാണ്.

കിനാനൂർ കരിന്തളം പഞ്ചായത്തിലെ പിലാച്ചിക്കര സംരക്ഷിത വന മേഖലയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര നിർമ്മിതികളായ മുനിയറകളും, കുടക്കല്ല് എന്ന് ചരിത്ര ഗവേഷകർ പറയുന്ന ചില വസ്തുക്കളുമാണ് ഇതിനകം ഏറെക്കുറെ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. ഇത്തരം ചെങ്കൽ അറകളിൽ പണ്ട് കാലത്ത് നിധിശേഖരം ഒളിപ്പിച്ച് വച്ചിട്ടുണ്ട് എന്ന വ്യാജ പ്രചരണത്തിൽ ആകൃഷ്ടരായി, ദൂരദേശങ്ങളിൽ നിന്ന് പോലും ആൾക്കാർ ഇവിടെയെത്തുകയും ഈ ചരിത്ര സ്മാരകങ്ങൾ തകർക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഇത്തരം നിധിശേഖരം കണ്ടെത്തുന്നതിനായി ചില പ്രത്യേക പൂജകളും, മറ്റും കഴിപ്പിച്ചതിന്റെ അവശിഷ്ടങ്ങൾ ഈ ഭാഗങ്ങളിൽ ഇടയ്ക്കിടെ കാണാറുണ്ട്. അടുത്ത കാലത്ത് സർവ്വസന്നാഹങ്ങളുമായി ഇവിടെ ത്തിയ ഒരു സംഘത്തെ സമീപവാസികൾ ചോദ്യം ചെയ്തിരുന്നു. ഇത്തരം നിധിശേഖരം കണ്ടെത്തുന്നതിനായി ചില പ്രത്യേക പൂജകളും, മറ്റും കഴിപ്പിച്ചതിന്റെ അവശിഷ്ടങ്ങൾ ഈ ഭാഗങ്ങളിൽ ഇടയ്ക്കിടെ കാണാറുണ്ട്. അടുത്ത കാലത്ത് സർവ്വസന്നാഹങ്ങളുമായി ഇവിടെ ത്തിയ ഒരു സംഘത്തെ സമീപവാസികൾ ചോദ്യം ചെയ്തിരുന്നു

സംരക്ഷിത വനഭൂമിയിൽ ഉൾപ്പെടുന്ന ഇത്തരം ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കുവാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

നശിക്കുന്ന ഈ പ്രാചീന ചരിത്രശേഷിപ്പുകളെക്കുറിച്ചു പ്രദേശവാസികൾ ചെയ്ത വീഡിയോ ഇപ്പോൾ വൈറലാണ് ...

വീഡിയോ കാണാനുള്ള ലിങ്ക് 

https://youtu.be/_cZAh6wJHQc

No comments