മകനെ സ്‌കൂളിലാക്കാൻ പോയ യുവതി പിന്നീട് തിരികെ വന്നില്ല; ഒരു വർഷത്തിന് ശേഷം മടിക്കേരിയിൽ നിന്നും കണ്ടെത്തി ചന്തേര പോലീസ്
ചന്തേര : ഒരു വർഷം മുമ്പ് തൃക്കരിപ്പൂർ പൂവളപ്പിൽ നിന്നും കാണാതായ 32 കാരിയായ യുവതിയെയും ആറു വയസുള്ള മകനെയും കർണാടക മടിക്കേരിയിൽ നിന്നും ചന്തേര പോലീസ് കണ്ടെത്തി. മകനെ സ്കൂളിലേക്ക് വിടാൻ പോയതായിരുന്നു യുവതി. ഇത് സംബന്ധിച്ച് യുവതിയുടെ മാതാവാണ് പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ കത്തെഴുതി വെച്ചായിരുന്നു യുവതി സ്ഥലം വിട്ടത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാണാതായ സ്ത്രീയുടെ മൊബൈൽ നമ്പർ പോലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഫോൺ വിളികൾ പരിശോധിച്ചെങ്കിലും വ്യക്തത കിട്ടിയില്ല. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനു കോടതി അനുവദിച്ചു. ഇൻസ്പെക്ടർ പി.നാരായണൻ, എസ്.ഐ. എം.വി.ശ്രീദാസ്, ഷൈജു വെള്ളൂർ, കെ.രതീഷ്, കെ.ഗിരീഷ്,സുരേഷ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
No comments