Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഉത്ഘാടനം നടത്തി


ഭീമനടി : വെസ്റ്റ് എളേരി വെസ്റ്റ് എളേരി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആറാം വാർഡിൽ  നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഉത്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ  നിർവഹിച്ചു. വാർഡ് മെമ്പർ ലില്ലികുട്ടി അധ്യക്ഷയായി. പതിനാറാം വാർഡ് മെമ്പർ ലിജിന ആശംസകൾ അറിയിച്ചു. തൊഴിലുറപ്പ് ജീവനക്കാരായ ഗ്രീഷ്മ, പ്രിയങ്ക, നിസാം എന്നിവർ സംസാരിച്ചു. മുൻ മെമ്പർ ശ്രീനിവാസൻ സ്വാഗതം ആശംസിച്ചു.

No comments