Breaking News

അമേരിക്കയിൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട സുരേന്ദ്രൻ കെ പട്ടേലിനെ ആദരിച്ച് വെള്ളരിക്കുണ്ട് ഗാന്ധിഭവൻ കുടുംബാംഗങ്ങൾ...


വെള്ളരിക്കുണ്ട് :  അമേരിക്കയിൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ബളാൽ സ്വദേശി അഡ്വക്കേറ്റ് സുരേന്ദ്രൻ കെ പാട്ടേലിനെ മങ്കയം ഗാന്ധിഭവന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ  അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ വർക്കിംഗ് ചെയർമാൻ ഷോബി പൊന്നാട അണിയിച്ച് ആദരിച്ചു. ജിമ്മി ഇടപ്പാടി,സന്ധ്യാ ശിവൻ, എ വി മാത്യു എന്നിവർ അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ഷാജൻ പൈങ്ങോട്ട് സ്വാഗതം ആശംസിച്ചു. തന്റെ വിജയത്തിന്റെ കാരണങ്ങൾ തന്റെ നാട് തന്ന അനുഭവങ്ങളും പിന്തുണയും കൂടാതെ നാട്ടിൽ ജോലി ചെയ്തപ്പോൾ കിട്ടിയ പരിശീലനവും കൂടിയാണെന്നും, ലോകത്തിലെ മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മറുപടി പ്രസംഗത്തിൽ പറഞ്ഞു.ജഡ്ജിയായി സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി അമ്മയെയും  കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നതിനായാണ് അദ്ദേഹം നാട്ടിൽ എത്തിയത്.

No comments