Breaking News

ബളാൽ എൻ. എസ്. എസ് കരയോഗം കുടുംബ സംഗമം നടത്തി ഡയറക്ടർ ബോർഡ് അംഗം അഡ്വ.എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: ബളാൽ എൻ. എസ്. എസ് കരയോഗത്തിൻ്റെ കുടുംബ സംഗമം ഡയറക്ടർ ബോർഡ് അംഗം അഡ്വ. എ. ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.സെക്രട്ടറി ചേവിരി നാരായണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു

കരയോഗം പ്രസിഡൻ്റ് വി.മാധവൻ നായർ അധ്യക്ഷത വഹിച്ച യോഗം എൻ.എസ്. എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.എ.ബാലകൃഷ്ണൻ നായർ ഉൽഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ്  കെ. പ്രഭാകരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് കോടോത്ത് ശ്രീകുമാർ, കരയോഗ സ്ഥാപക അംഗങ്ങളെ പൊന്നാട ചാർത്തി ആദരിച്ചു. വനിതാ യൂണിയൻ പ്രസിഡൻ്റ് സരസ്വതി ടീച്ചർ, പ്രതിനിധി സഭാംഗം വേണുഗോപാലൻ നായർ, പഞ്ചായത്ത് അംഗം പദ്മാവതി മധുസൂദനൻ, യൂണിയൻ സെക്രട്ടറി ചന്ദ്രബാബു, ഇൻസ്പെക്ടർ സുധീരൻ, കമ്മിറ്റിയംഗങ്ങളായ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ബാലൻ മാസ്റ്റർ, താലൂക്ക് വനിതാ യൂണിയൻ അംഗം രേഖ സുകുമാരൻ, വനിതാസമാജം പ്രസിഡൻ്റ് ഗീത കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സംഘാടക സമിതി ചെയർമാൻ ഹരീഷ് പി നായർ സ്വാഗതവും ജനറൽ കൺവീനർ ഡോക്ടർ വിനേഷ് കുമാർ നന്ദിയും  പറഞ്ഞു.

കലാപരിപാടികളും ഉണ്ടായിരുന്നു.

No comments