Breaking News

മുഖ്യമന്ത്രിയെ സമൂഹമധ്യത്തിൽ അധിക്ഷേപിച്ചതിന് പുങ്ങംചാൽ സ്വദേശിക്കെതിരെ പോലീസ് കേസ്


 



വെള്ളരിക്കുണ്ട് : മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മധ്യത്തിൽ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‌തതിന് പുങ്ങംചാൽ ചീർക്കയത്തെ നാരായണന്റെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.


സി.പി.ഐ.എം പുങ്ങംചാൽ ബ്രാഞ്ച് സെക്രട്ടറി കെ.പി. എ.സി കനകരാജന്റെ പരാതിയെ തുടർന്നാണ് പോലീസ് നടപടി.

ബുധനാഴ്ച് വൈകിട്ട് നാരായണൻ പുങ്ങംചാൽ ടൗണിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സി. പി. എം. നേതാക്കളെയും അധിക്ഷേപിക്കുകയും മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് കനകരാജന്റെ പരാതി.

വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്ത്‌ അന്വേഷണം നടത്തി വരുന്നു. കള്ളതോക്ക് കൈവശം വച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് നാരായണൻ

No comments