Breaking News

ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ വാഹന ജാഥ സമാപിച്ചു സമാപന സമ്മേളനം യു ഡി എഫ് ജില്ലാ ചെയർമാൻ എ ഗോവിന്ദൻ നായർ ഉത്ഘാടനം ചെയ്തു


ഒടയഞ്ചാൽ :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച "പൗര വിചാരണ"വാഹന ജാഥ സമാപിച്ചു. സമാപന സമ്മേളനം യു ഡി എഫ് ജില്ലാ ചെയർമാൻ എ ഗോവിന്ദൻ നായർ ഉത്ഘാടനം ചെയ്തു.ജനങ്ങളെ മറന്ന സർക്കാർ സാധാരണക്കാരന്റെ ജീവിതം വഴി മുട്ടിച്ചുവെന്ന്  അദ്ദേഹം പറഞ്ഞു.ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപുറത്ത് അദ്യക്ഷത വഹിച്ചു.പിണറായി സർക്കാരിന് എതിരെയുള്ള ജന രോക്ഷമാണ് ജാഥയിൽ കണ്ട ബഹുജന പങ്കാളിത്തമെന്ന് ജാഥ നായകൻ മധു സൂദനൻ ബാലൂർ പറഞ്ഞു.ബ്ലോക്ക് സെക്രട്ടറി ബാലകൃഷണൻ നായർ ചക്കിട്ടടുക്കo സ്വാഗതംപറഞ്ഞു. കെ പി സി സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ, ഡി സി സി ജനറൽ സെക്രട്ടറി മാരായ പി വി സുരേഷ്, ഹരീഷ് പി നായർ,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ് കുമാർ, ഡി സി സി നിർവഹ സമിതി അംഗം സി വി ഭാവനൻ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ ബാബു രാജ്,രതീഷ് രാഘവൻ,ഫസൽ,കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട് മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ,അബ്‌ദുള്ള കൊട്ടോടി,മുൻ ബ്ലോക്ക് പ്രസിഡന്റ്‌മാരായ ബാബു കദളിമറ്റം, സോമി മാത്യു,മണ്ഡലം പ്രസിഡന്റ്‌ മാരായ എം എൻ സൈമൺ,കെ ബാലചന്ദ്രൻ അടുക്കo,ജോസഫ് എം പി,ബ്ലോക്ക് ഭാരവാഹികൾ ആയ മുരളി പനങ്ങാട്,കൃഷ്ണൻ നായർ പനത്തടി, പി യു പാതഭനാഭൻ നായർ, നാരായണൻ വയമ്പ്,ബാലചന്ദ്രൻ പി കെ,മാധവൻ നായർ ബളാൽ, സുരേന്ദ്രൻ ബളാൽ, ബിനോയ്‌ ആന്റണി, പഞ്ചായത്ത്‌ മെമ്പർ മാറായ ആൻസി, അഡ്വ ഷീജ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിബിൻ, കെ നാരായണൻ നായർ കപ്പാത്തിക്കാല് എന്നിവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരികരണ പരിപാടിയിൽ കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി രാജു കട്ടക്കയം, കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ നാരായണൻ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്,അലക്സ്‌ നെടിയകാല, എൻ ഡി വിൻസെന്റ്,സണ്ണി കള്ളുവേലിൽ,മുഹമ്മദ്‌ ശിഹാബ്, ബാബു കോഹിനൂർ,കള്ളാർ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌ ചാക്കോ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഘ്‌നേശ്വര ഭട്ട്, കരുണാകാരൻ നായർ ഇടത്തോട്,പഞ്ചായത്ത്‌ അംഗം ജോസഫ് വർക്കി,ജെസ്സി ചാക്കോ, പി സി രഘു നാഥൻ എന്നിവർ പങ്കെടുത്തു.

No comments