Breaking News

തൃക്കരിപ്പൂര്‍ വയലോടിയിലെ കൊലപാതകം മൂന്നാം പ്രതി അറസ്റ്റില്‍


തൃക്കരിപ്പൂര്‍ വയലോടിയില്‍ യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നാം പ്രതിയായ സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട് സ്വദേശി മുഹമ്മദ് സഫ്വാന്‍ എം.ടി.പി(24)യെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെയും ചന്തേര ഇന്‍സ്പെക്ടര്‍ പി.നാരായണന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വയലോടിയിലെ പ്രിയേഷിനെയാണ് ഡിസംബര്‍ 5 ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

No comments