Breaking News

പുൾഅപ്പിൽ വേൾഡ് റെക്കോഡ് നേട്ടവുമായി വെള്ളരിക്കുണ്ടിലെ ജിംനേഷ്യം പരിശീലകൻ ഷിജു പി.പി


വെള്ളരിക്കുണ്ട്:  30 സെക്കൻഡിനുള്ളിൽ രണ്ട് വിരലുകളുടെ വൈഡ് ഗ്രിപ്പ് പുൾ അപ്പുകൾ 21 എണ്ണം നേടി വേൾഡ് റെക്കോർഡുമായി ചീമേനി സ്വദേശി പി.പി ഷിജു.

വെള്ളരികുണ്ടിലെ ജിംനേഷ്യം ട്രെയിനറായ ഷിജു പി. പി 2016 ൽ ഗ്ലോബൽ എക്സെലെൻസ് അവാർഡും 2017 ൽ തുളുനാട് വ്യക്തിഗത അവാർഡും നേടിയിട്ടുണ്ട് ജിംനേഷ്യവുമായി ബന്ധപെടുന്ന രണ്ടു പുസ്തകങ്ങൾ അലക്കോട് ജിംനേഷ്യം ട്രെയിനറായ കെ പി നവീൻ കുമാറുമൊത്തു രചിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയിലെ ചെറുവത്തൂർ, കാഞ്ഞങ്ങാട്, നീലേശ്വരം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ചെറുപുഴ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനത്തിനെത്താറുണ്ട്. നാച്ചുറൽ ബോഡി ബിൽഡിങ് അസോസിയേഷൻ ഫൗണ്ടറും ജനറൽ സെക്രട്ടറി കൂടിയാണ് ഷിജു പി.പി  ചീമേനി സ്വദേശിയാണ്

No comments