Breaking News

മാലോം നാടകോത്സവം: വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാർ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു


മാലോം: യുവശക്തി മാലോം, ഇ.എം.എസ് വായനശാല നാട്ടക്കൽ സംയുക്തമായി ഡിസംബർ 26,27,28,29, 30 തീയതികളിൽ മാലോത്ത് നടത്തുന്ന അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം വെള്ളരിക്കുണ്ട് എസ്.ഐ. എം പി വിജയകുമാറും, ലോഗൊ പ്രകാശനം  മുനിസ്വാമി കോവൂരും നിർവ്വഹിച്ചു.

സി.ഡി പ്രകാശനം വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻ്റ് ടോമിച്ചൻ കാഞ്ഞിരമറ്റം നിർവ്വഹിച്ചു. ചടങ്ങിൽ ചെയർമാൻ കെ.ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.പി നാരായണൻ, എം.പി രാജൻ, കെ.പി.എ.സി കനകരാജ്, പ്രചാരണ കമ്മിറ്റി ചെയർമാൻ മധു പി.എ, ടി.പി തമ്പാൻ, ട്രഷറർ അലക്സ് നെടിയകാല, സജി പൂവക്കുളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ജോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൺവിനർ കെ. ഡി മോഹനൻ സ്വാഗതം പറഞ്ഞു.


No comments