സന്ദർശക പാസ് ഏർപ്പെടുത്തി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
പരിയാരം : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശക പാസ്സ് നിലവില്‍ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കല്‍ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഉച്ചക്ക് 1 മണി മുതല്‍ 4 മണി വരെ സന്ദര്‍ശനപാസ്സ് ലഭ്യമാണ്.
അത്യാഹിത വിഭാഗം, ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം എന്നിവിടങ്ങളിലൊഴികെയാണ് സന്ദര്‍ശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത് . വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ പാസ് ഇല്ലാതെയും സന്ദര്‍ശനം അനുവദിക്കുന്നതാണ് എന്ന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ്, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവര്‍ അറിയിച്ചു.
No comments