Breaking News

കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം തയ്യൽത്തൊഴിലാളിക്ക്; വിവരമറിഞ്ഞത് വായ്പ്പയെടുക്കാൻ ബാങ്കിലെത്തിയപ്പോൾ



കടുത്തുരുത്തി: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തയ്യല്‍ത്തൊഴിലാളിക്ക്. 80 ലക്ഷം രൂപയാണ് സമ്മാനത്തുക. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. കടയുടെ ആവശ്യത്തിനായി വായ്പ്പയെടുക്കാന്‍ ബാങ്കിലെത്തിയപ്പോളാണ് തനിക്ക് ലോട്ടറിയടിച്ച വിവരം സൂഹൃത്ത് മുഖേന കനില്‍ കുമാര്‍ അറിയുന്നത്. ഇന്നലെ ഉച്ചയോടെ കടയിലെത്തിയ ലോട്ടറി ഏജന്റില്‍ നിന്നാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കനില്‍ എടുക്കുന്നത്. തുടര്‍ന്ന് നറുക്കെടുപ്പ് ഫലം വന്നെന്നറിഞ്ഞതോടെ വളരെ പ്രതീക്ഷയിലാണ് ലോട്ടറി ഫലം നോക്കിയത്. എന്നാല്‍ സമ്മാനം തനിക്കടിച്ചില്ലെന്ന് കരുതി ലോട്ടറി മടക്കി പോക്കറ്റില്‍ വെക്കുകയായിരുന്നു.

വൈകുന്നേരത്തോടെ തയ്യല്‍ക്കടയുടെ ആവശ്യത്തിനായി വായ്പ്പയെടുക്കാന്‍ ബാങ്കിലെത്തിയപ്പോളാണ് കനല്‍ കുമാറിന് ലോട്ടറിയടിച്ചെന്ന വിവരം സുഹൃത്ത് വിളിച്ചറിയിച്ചത്. തുടര്‍ന്ന് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മുളക്കുളം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. ഏഴ് വഷമായി മൂര്‍ക്കാട്ട് പടിയില്‍ വാടകയ്ക്ക് താമസിച്ച് വരുകയാണ് കനില്‍ കുമാറും കുടുംബവും. ഭാര്യ പ്രസന്നയും തയ്യല്‍ തൊഴിലാളിയാണ്. ഇതിന് മുന്‍പും പല തവണ ഇവര്‍ക്ക് ലോട്ടറി അട്ച്ചിട്ടുണ്ട്. അന്ന് 50,000, 500, 100 എന്നിങ്ങനെയായിരുന്നു ലഭിച്ച സമ്മാനത്തുക.

No comments