Breaking News

മലയോരം ഇനി നാടക ലഹരിയുടെ രാത്രികളിലൂടെ... അഖില കേരള നാടകോത്സവം 26 മുതൽ 30 വരെ മാലോത്ത്


മാലോം :  മലയോരത്ത് ഇനി നാടകോത്സവത്തിന്റെ രാത്രികൾ. കായികപ്രേമികൾ മാത്രമല്ല കലാപ്രേമികളും നിറഞ്ഞുനിൽക്കുന്ന മാലോത്തിന്റെ മണ്ണിലാണ് ഒരു കൂട്ടം കലാസ്നേഹികൾ നാടകോത്സവം സംഘടിപ്പിക്കുന്നത്.

യുവശക്തി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് മാലോം, ഇ.എം.എസ് വായനശാല നാട്ടക്കൽ സംയുക്തമായാണ്  അഖിലകേരള നാടകോൽസവം 2022 സംഘടിപ്പിക്കുന്നത്.ഡിസംബർ,26,27,28,29,30 തീയതികളിൽ മാലോത്ത് വെച്ചാണ് അഭിനയകലയുടെ ഉത്സവം അരങ്ങേറുന്നത് 

നാടകങ്ങളും തീയ്യതിയും സമയവും ചുവടെ:

ഡിസംബർ 26 രാത്രി 7മണിക്ക്

ചങ്ങനാശ്ശേരി അണിയറയുടെ 

നാലുവരിപ്പാത


ഡിസംബർ 27 രാത്രി 7മണിക്ക്

തൃശ്ശൂർ സദ്ഗമയുടെ

ഉപ്പ്


ഡിസംബർ 28 രാത്രി 7മണിക്ക് 

കായംകുളം സപര്യയുടെ

ചെമ്പൻകുതിര


ഡിസംബർ 29 രാത്രി 7മണിക്ക് 

കൊല്ലം കാളിദാസ കലാകേന്ദ്ര

ചന്ദ്രികക്കുമുണ്ടൊരു കഥ


ഡിസംബർ 30രാത്രി 7മണിക്ക്

കൊല്ലം ആവിഷ്ക്കാരയുടെ

ദൈവം തൊട്ട ജീവിതം

No comments