വെള്ളരിക്കുണ്ട് ടൗണിൽ എച്ച് ഐ വി എയിഡ്സ് ബോധവൽക്കരണ തെരുവ് നാടകം നടത്തി
വെള്ളരിക്കുണ്ട് : കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) കാഞ്ഞങ്ങാട്, ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ എച്ച് ഐ വി എയിഡ്സ് ബോധവൽക്കരണ തെരുവ് നാടകം നടത്തി. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം അധ്യക്ഷയായി. പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് , ഡോ കെർലിൻ പി ജെ ആശംസകൾ അറിയിച്ചു. ജൂ ഹെൽത്ത് ഇൻസ്പക്ടർ ഷെറിൻ വൈ എസ് സ്വാഗതവും ജൂ ഹെൽത്ത് ഇൻസ്പക്ടർ നിരോഷ വി നന്ദിയും പറഞ്ഞു. എച്ച് ഐ വി എയിഡ്സ് തെരുവുനാടകം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടർന്നും നടത്തുന്നതാണ്.
No comments