Breaking News

ചോയ്യകോട് ടിപ്പറും കാറും കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു ; ഒരാൾക്ക് ഗുരുതര പരിക്ക്


ചോയ്യംകോട് : ചോയ്യംകോട് മഞ്ഞളംകാട് ഉണ്ടായ വാഹനഅപകടത്തിൽ മൂന്ന് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്ക്. കൊന്നക്കാട് കാട്ടാമ്പള്ളി അനുഷ്‌ (27) കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്  (17), പെരിയങ്ങാനം മീർക്കാനം തട്ട് സ്വദേശി കിഷോർ കെ കെ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്ക് പറ്റിയ കുമ്പളപ്പള്ളി സ്വദേശി ബിനുവിനെ പരിയാരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിന്തളം ഭാഗത്ത്‌ നിന്നും ചെങ്കല്ല് കയറ്റി വരുകയായിരുന്ന ടിപ്പറും ചോയ്യംകോട് ഭാഗത്ത്‌ നിന്നും വരുകയായിരുന്ന ആൾട്ടോ കാറും മഞ്ഞളാംകാട് എന്ന സ്ഥലത്തു വെച്ചു കൂട്ടിയിടിച്ചായിരുന്നു അപകടം. ചായ്യോം റവന്യൂ ജില്ലാ കലോത്സവം കണ്ടു മടങ്ങി
വരുമ്പോഴാണ് അപകടം നടന്നത്. മരിച്ച മൂന്ന് പേരും സ്വാകാര്യ കമ്പനിയിലെ കരാർ തൊഴിലാളികളാണ്.


No comments