ചൈത്രവാഹിനിയിൽ കൃഷ്ണ വിഗ്രഹവുമായി അമൃത സ്നാനം... അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് സമാപനം
പുങ്ങംചാൽ : ഒരാഴ്ചയായി അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന ഭാഗവതസ്പതാഹത്തിന് ചൈത്ര വാഹിനി പുഴയിൽ പഞ്ചലോഹത്തിൽ തീർത്ത ശ്രീകൃഷ്ണ വിഗ്രഹവുമായി ആചാര്യൻ അടക്കമുള്ളവർ അമൃത സ്നാനം നടത്തിയതോടെ പരിസമാപനമായി..
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സപ്താഹവേദിയിൽ നിന്നും പഞ്ചലോഹത്തിൽ തീർത്ത ശ്രീകൃഷ്ണ വിഗ്രഹവു മായി ഭാഗവതആചാര്യനും ക്ഷേത്ര തന്ത്രി വാദ്യ ഘോഷത്തിന്റെ അകമ്പടിയിൽ ചൈത്ര വാഹിപുഴയുടെ തീരത്തേക്ക് എഴുന്നുള്ളിച്ചത്..
ചൈത്ര വാഹിനിതീരത്തെ പൂജാദി കർമ്മങ്ങൾക്ക് ശേഷം പുഴയിൽ പൂക്കളാൽ ഒരുക്കിയ ജല ഗോപുരത്തിൽ കൃഷ്ണ വിഗ്രഹവുമായി ആചാര്യനടക്കമുള്ള വർ ചൈത്ര വാഹിനിയിൽ അമൃത സ്നാനം നടത്തി..
ദേഹശുദ്ധി വരുത്തിയശേഷം വെള്ളി പലകയിൽ വിഗ്രഹം താൽക്കാലിക പ്രതിഷ്ഠ നടത്തി യശേഷം ആചാര്യൻ ആരതി ഒഴിഞ്ഞു..തുടർന്ന് വെണ്ണയും പാലും നിവേദിച്ചു...ആചാര്യൻ കൃഷ്ണ വിഗ്രഹം വീണ്ടും സപ്താഹവേദിയിലേക്ക് ആനയിച്ചു..
ക്ഷേത്രപ്രദിക്ഷണത്തിനു ശേഷം സപ്താഹവേദിയിലെത്തിയശേഷം ആചാര്യന് ദക്ഷിണ നൽകി ക്ഷേത്രഭാരവാഹികൾ അനുഗ്രഹം വാങ്ങി...
No comments