Breaking News

മലയോരത്തടക്കം വിവിധ പ്രദേശങ്ങളിൽ ചെങ്കണ്ണ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട് ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ


വെള്ളരിക്കുണ്ട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികളിലും മുതിർന്നവരിലും ചെങ്കണ്ണിന് സമാനലക്ഷണങ്ങളോട് കൂടിയ നേത്ര രോഗം വ്യാപിക്കുന്നു . അഡിനോ വിഭാഗത്തിൽ പെട്ട വൈറസുകളാണ് ഈ  രോഗത്തിന് കാരണം. നേരിയ ചൊറിച്ചലാണ് പ്രാരംഭ ലക്ഷണം. തുടർന്നുള്ള ദിവസങ്ങളിൽ ചുവപ്പു നിറം , കണ്ണിൽ വെള്ളം നിറയൽ , പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും . മലയോരമേഖലയിലെ ചില പ്രാദേശങ്ങളിൽ   ചെങ്കണ്ണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതിയായ ചികിത്സ കൃത്യ സമയത്തു നേടിയില്ലെങ്കിൽ  കാഴ്ച ശക്തിയെ ബാധിച്ചേക്കാവുന്ന രോഗമാണിത് ഇത്തരം നേത്ര രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർ  എത്രയും പെട്ടന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ സമീപിച്ചു ചികിത്സക്കായി 

സമീപിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രാംദാസ് എ. വി അറിയിച്ചു.

No comments