തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം; നാട്ടുകാരായ രണ്ടുപേർ അറസ്റ്റിൽ
തൃക്കരിപ്പൂര്‍ വയലോടിയിലെ പ്രിയേഷിന്റെ മരണം സദാചാര കൊലപാതകം. പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ അസമയത്ത് എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിയേഷിനെ പിടികൂടിയത്. തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ്, മുഹമ്മദ് റഹ്നാസ് എന്നിവരെ ചന്തേര സിഐ പി.നാരായണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതികള്‍ പ്രിയേഷിന്റെ മൃതദേഹം വീടിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. പ്രിയേഷിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ഷഹബാസിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി.
No comments