Breaking News

കുട്ടികളോട് സംവദിച്ച് ഡിവൈഎസ്പി ചിറ്റാരിക്കാൽ ബിആർസിയുടെ സഹവാസ ക്യാമ്പ് കീഴ്മാല സ്ക്കൂളിൽ പുരോഗമിക്കുന്നു


കരിന്തളം: സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാൽ ബിആർസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹക്കൂട് ദ്വിദിന സഹവാസ ക്യാമ്പിന്റെ സമാപനദിവസം കുട്ടികൾക്ക് വിസ്മയമായി ഹോസ്ദുർഗ്  ഡിവൈഎസ്പി  പി. ബാലകൃഷ്ണൻ എത്തി.  കുട്ടികളോടൊപ്പം ഏറെ നേരം സംവദിച്ച ശേഷം പുതുവത്സര കേക്ക് മുറിച്ചു വിതരണം ചെയ്തു. കുട്ടികൾക്കുള്ള നാട്ടുകാരുടെയും ബഹുജന  സംഘടനകളുടെയും  ഉപഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ ആസ്വദിച്ച് പ്രോത്സാഹിപ്പിച്ചതിന് ശേഷം കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചാണ് ഡിവൈഎസ്പി മടങ്ങിയത്.

No comments