ക്രിസ്തുമസ് സന്ദേശ ഫ്ലാഷ് മോബ് ഒരുക്കി വള്ളിക്കടവ് സെന്റ് സാവിയോ സ്കൂൾ
മാലോം : മഹാമാരിയിൽ മരവിച്ചു പോയ മാനവമനസ്സുകളിലേക്ക് മാറ്റത്തിന്റെ മാറ്റൊലിയുമായി എത്തുന്ന ക്രിസ്തുമസ്സിന്റെ ദിവ്യസന്ദേശം നാടെങ്ങും പരത്തുവാൻ മാലോം ടൗണിൽ സെന്റ് സാവിയോ ഇംഗ്ലീഷ് കുട്ടികളുടെ നേതൃത്വത്തിൽ "ലാ ഗ്ലോറിയ " എന്ന ക്രിസ്തുമസ് സന്ദേശ പരിപാടി സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ പരിപാടികളിൽ റവ: ഫാ. വിപിൻ ആനചാരിയിൽ സന്ദേശം നൽകി. മാലോം സെന്റ് ജോർജ് ചർച്ച് വികാരി റവ.ഫാ. ജോസഫ് വാരണത്ത് , അസി.വികാരി റവ.ഫാ. ലിഖിൽ ഐക്കരപറമ്പിൽ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രതിനിധികൾ , രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപൽ സി. ലിയ മരിയ നന്ദി പറഞ്ഞു.
No comments