Breaking News

വള്ളിക്കടവിൽ പുനർനിർമ്മിച്ച പബ്ലിക് ലൈബ്രറി & റിക്രിയേഷൻ ക്ലബ്‌ ഉത്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് : ചരിത്രമുറങ്ങുന്ന വള്ളിക്കടവിന്റെ ഹൃദയ സ്ഥാനത്ത് 60 വർഷമായി തലയുയർത്തി നിൽക്കുന്ന പബ്ലിക് ലൈബ്രറി &റിക്രിയേഷൻക്ലബ്‌, റീക്രിയെറ്റ് ചെയ്ത് ഭംഗിയായി പണി പൂർത്തിയാക്കി.കുടിയേറ്റത്തോളം തന്നെ പഴക്കമുള്ള ക്ലബ് മാലോം സെന്റ് ജോർജ് വികാരി റവ :ഫ. ജോസഫ് വാരണത്ത് ഉത്ഘാടനം ചെയ്തു .കലാ സാംസ്‌കാരിക മേഘലക്ക് എന്നും ശക്തി പകർന്നു നൽകിയ ക്ലബ്‌ മലയോര ഹൈവേ നിർമാണവുമായി ബന്ധപെട്ട് ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു.കുടിയേറ്റ കർഷനും യശശരീരനായ പെണ്ടാനത്ത് വർക്കി ചേട്ടൻ സംഭാവനയായി നൽകിയ സ്ഥലത്താണ് ക്ലബ്‌ സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ദൃശ്യമാധ്യമങ്ങളും എന്തിനേറെ അച്ചടി മാധ്യമങ്ങൾ പോലും അന്യമായിരുന്ന കാലത്ത് പ്രദേശത്തെ സാധാരണക്കാരുടെ ആശ്രയമായിരുന്നു ഈ ക്ലബ്. ക്ലബ്‌ നോട്‌ ചേർന്ന് സ്ഥാപിച്ചിരുന്ന കോളാമ്പി മൈക്കിലൂടെയുള്ള റെഡിയോ വാർത്തകളും അറിയിപ്പുകളും ഇന്നും പഴയ തലമുറയുടെ കാതിൽ ഇന്നലെയെന്നപോലെ മുഴങ്ങുന്നുണ്ട്. ക്ലബ് നെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ നെഞ്ചിലേറ്റിയ നാട്ടുകാരുടെ സഹകരണത്തോടെയാണ് ക്ലബ്‌ പുനരുദ്ധിരിച്ചിരിക്കുന്നത്.ക്ലബ് ഉത്ഘാടനo ആഘോഷമാക്കുവാനുൻ  ക്ലബ്‌ അംഗങ്ങളും നാട്ടുകാരുടെയും സഹകരണം ശ്രദ്ദേയമായി. ക്ലബിനോട്‌ ചേർന്ന് ക്രിസ്മസ് പുൽക്കൂടും ഒരുക്കിയിട്ടുണ്ട്.ക്ലബ്‌ പ്രസിഡന്റ്‌ അനീഷ് അധ്യക്ഷത വഹിച്ചു.ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, ജെസ്സി ചാക്കോ,ടി കെ എവുജിൻ,ജോയ് പെണ്ടാനത്ത്, മാലോം സെൻറ് ജോർജ് ചർച്ച് അസിസ്റ്റന്റ് വികാരി ലിഖിൽ മാത്യു ഐക്കരപ്പറമ്പിൽ, എൻ ഡി വിൻസെന്റ്, സോമേഷ് സോമൻ,കുറുവച്ചൻ,ജോമി തയ്യിൽ, ഷാൽവിൻ, ആൻസൻ, റോണി, ജോമി, സജിത്ത്, ഷിബിൻ,എന്നിവർ സംസാരിച്ചു. വിനീത് ചക്കാല നന്ദി പറഞ്ഞു.

No comments