സ്വർണവും എടിഎം വഴി; ഇന്ത്യയിൽ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചു
ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചു. ഇതോടെ സ്വർണവും എടിഎം വഴി വാങ്ങാം. ഹൈദരാബാദിലാണ് എടിഎം സ്ഥിതി ചെയ്യുന്നത്. ഗോൽഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ബെഗുംപെറ്റിലെ അവരുടെ ഓഫിസിന് മുന്നിലാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.ആദ്യമായി എടിഎമ്മിലൂടെ സ്വർണം വാങ്ങുന്ന യുവതിയുടെ വിഡിയോ ട്വിറ്ററിലൂടെ ഗോൾഡ്‌സിക്ക പങ്കുവച്ചിട്ടുണ്ട്. സ്വർണം വാങ്ങുന്നതിനൊപ്പം പ്യൂരിറ്റി സർട്ടിഫിക്കറ്റും മെഷീനിൽ നിന്ന് തന്നെ ലഭിക്കും.
No comments