Breaking News

ചിറപ്പുറത്ത് ശശിധരന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം


നീലേശ്വരം : പൊലീസ് ഓടിച്ചതിനെതുടർന്ന് കിണറ്റിൽവീണ് ചിറപ്പുറത്തെ കെ വി ശശിധരൻ (28) മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജിനൽകി. സംഭവത്തിൽ സർക്കാരും സംസ്ഥാന പൊലീസ് മേധാവിയും വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. 2014 ജനുവരി മുപ്പതിനാണ് സംഭവം .
ശശിധരന്റെ കൂടെ കിണറ്റിൽവീണ സുഹൃത്ത് ഉൾപ്പടെ മൂന്നുപേരും പൊലീസിനെതിരെ മൊഴി നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും പൊലീസിന് ക്ലീൻ ചിറ്റ് നൽകി. അന്നത്തെ നീലേശ്വരം എസ്ഐ എം ടി മൈക്കിളിനെതിരെയുള്ള നടപടി സസ്പെൻഷനിൽ ഒതുങ്ങി. എസ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനും ദേശീയ പാതയും നാട്ടുകാർ ഉപരോധിച്ചിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായ ശശിധരന്റെ മരണത്തിൽ തീരാവേദനയോടെ കഴിയുന്ന കുടുംബം ഹൈക്കോടതിയിൽ നിന്ന്‌ നീതിലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌.


No comments