തോട്ടടയിലെ കുട്ട്യോളും ഉണ്ടാക്കി റോക്കി ഭായി സ്റ്റെെൽ ബൈക്ക്
തോട്ടട : തരംഗം സൃഷ്ടിച്ച കെജിഎഫ് സിനിമയിലെ ‘റോക്കി ഭായ്' യാഷിന്റെ ബൈക്ക് മാതൃകയിൽ പുത്തൻ ബൈക്ക് നിർമിച്ച് തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. ഓട്ടോമൊബൈൽ വിദ്യാർഥികളായ പി കെ ഗൗതം ചന്ദ്രൻ, അഭിഷേക് പി സത്യൻ, എം അനുഷ്, എം അമ്പാടി, എവിൻ സനിൽ എന്നിവർ എക്സ്പോയ്ക്ക് വേണ്ടിയാണ് ലോകോത്തര ബൈക്കിന്റെ ഡിസൈൻ ഒരുക്കിയത്. വിദ്യാഭ്യാസ വകുപ്പ് സ്കിൽ എക്സ്പോ പ്രഖ്യാപിച്ചത് മുതൽ ഓട്ടോമൊബൈൽ വിദ്യാർഥികളായ ഇവർ പുതിയ മാതൃകയ്ക്ക് വേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു. ഇതിനായി ഇവർ സ്ക്രാപ്പ് വ്യാപാരികളെ സമീപിച്ചു. 3000 രൂപയ്ക്ക് സ്ക്രാപ്പ് മെഷീൻ എൻജിൻ വാങ്ങി. തുടർന്ന് ‘കെജിഎഫി’ലെ നായകൻ യാഷ് ഓടിച്ച ബൈക്കിന്റെ മാതൃക നിർമിച്ച് എക്സ്പോയിൽ പ്രദർശിപ്പിച്ചു. തോട്ടട ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കിൽ എക്സ്പോയിൽ വിവിധ ട്രേഡുകളിലുള്ള 25 പ്രോജക്ട് അവതരിപ്പിച്ചു.
എക്സ്പോ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
No comments