ഹെൽമെറ്റ് കൊണ്ട് ഇടതുകണ്ണിന് അടിച്ചു പരിക്കേൽപ്പിച്ചു ; പരപ്പ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു
പരപ്പ : ഹെൽമെറ്റ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി. പരപ്പ ക്‌ളായ്ക്കോട് സ്വദേശിയായ കുഞ്ഞാമദ് (69)ആണ് പരാതിക്കാരൻ.
കുഞ്ഞാമദിന്റെ മേൽനോട്ടത്തിൽ പണിയുന്ന വീടിലേക്കുള്ള ഇലക്ട്രിസിറ്റി സർവീസ് വയർ തന്റെ പറമ്പിൽ നിന്നും മാറ്റണമെന്നും ഇല്ലെങ്കിലും 50000 രൂപ തരണമെന്ന് ആവശ്യപ്പെട്ട് ചാളകടവ് സ്വദേശിയായ അബൂബക്കർ (40) ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ കുഞ്ഞമ്മദിന്റെ ഇടതുകണ്ണിനു പരിക്കേറ്റുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
No comments